2021 ഏപ്രിൽ 1, വ്യാഴാഴ്‌ച






ഞാന്‍ ആദ്യം മദിരാശിക്ക് പോയത്

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍

 
          



എഴുപത്തിരണ്ടില്‍ അവസാനമാണ് ഞാന്‍ ഒന്നാമത് ഒരു കോടതിയില്‍ കയറിയത്. അന്നും ഇന്നുമായിട്ട് എത്ര വ്യത്യാസമായിപ്പോയി. അന്നൊക്കെ സദിരമീനായിരുന്നു. ഇയ്യെടെയാണ് സബ്ജഡ്ജിയായത്. അക്കാലങ്ങളില്‍ കോടതിയില്‍ പോയാല്‍ പലെ നേരം പോക്ക് കേട്ട് രസിക്കാം. ഇപ്പോള്‍ വല്ലതും അധികപ്രസംഗമായിട്ട് ഒന്ന് പറഞ്ഞുപോയെങ്കില്‍ മാനനഷ്ടത്തിനു വ്യവഹാരം കൊടുക്കണമെന്നാകും. നാഗരികത്വവും പരിഷ്‌കാരവും ഇപ്പഴാണ് അധികം വര്‍ധിച്ചിട്ടുള്ളതെ് ചില പക്ഷക്കാരുണ്ട്. അവര്‍ പറയുന്നത് ഏതാണ്ട് വസ്തുതയാണെന്ന്് തുന്നല്‍ക്കാരുടെയും ചെരുപ്പുകുത്തികളുടെയും സംഖ്യ വര്‍ദ്ധിച്ചിരിക്കുന്നു എന്ന ഏകസംഗതി ആലോചിച്ചാല്‍ തന്നെ് മതി. ആകെപ്പാടെ നോക്കിയാല്‍ ആകൃതിക്ക് ചില ഭേദഗതികള്‍ വരുത്തീട്ടുണ്ടെല്ലാതെ പ്രകൃതിക്ക് വല്ല ഭേദവും ഉണ്ടായിട്ടുണ്ടെ് പറഞ്ഞുകൂടാ.

നമ്മുടെ ഗ്രഹപ്പിഴക്ക് ഞാന്‍ ഒരാധാരത്തില്‍ കയ്യെഴുത്ത്കാരനായിപ്പോയതു കൊണ്ട് അതിനേപ്പറ്റി സാക്ഷി പറയേണ്ടിവന്നു. അന്നാണ് ഞാന്‍ ആദ്യം ഒരു കോടതിയില്‍ കയറിയത്. അന്നൊക്കെ ഇനിക്കു ബഹുഭയമുണ്ടായിരുന്ന്ു. അതില്‍പ്പിന്നെ ഒന്നുരണ്ട് നമ്പ്ര നടത്തിയതിന്റെ ശേഷമാണ് ഇനിക്ക് വ്യവഹാരത്തില്‍ ഭ്രമം കലശലായത്. ഇപ്പഴത്തെ നിയമംകൊണ്ട് വ്യവഹാരത്തി്ന്ന് വഴിയില്ലാത്ത കുറവ് ഒരിക്കലും വരില്ല. ഞാനും വേറൊരാളുമായി അല്‍പ്പം മുഷിഞ്ഞതുകൊണ്ട് അവന്റെ പേരില്‍ മുന്‍സീഫ് കോടതിയില്‍ ഒരു നമ്പ്ര കൊടുത്തു. അന്യായം കളവാണെന്ന് മുന്‍സീഫി്‌ന് നല്ല ബോധ്യമുണ്ടെങ്കിലും ഞാന്‍ കൊണ്ടുപോയ തെളിവി്‌ന് യാതൊരു തകരാറും ഇല്ലാത്തതിനാല്‍ അദ്ദേഹം കുറേ കുഴങ്ങി. അവസാനം സത്യം മാത്രം ആലോചിച്ച നമുക്ക് ദോഷമായിട്ട'് വിധിയും കല്‍പ്പിച്ചു. വിധി നേരായിട്ടുള്ളതാണെങ്കിലും തെളിവിന് വിരോധമായി കല്‍പ്പിച്ചതുകൊണ്ട് മറുഭാഗത്തില്‍ നിന്നുവല്ലതും പറ്റിച്ചുവോ എന്ന് ശങ്കിച്ചു. ഏതായാലും ഞാന്‍ അങ്ങനെ ഒരു പ്രസ്താവമുണ്ടാക്കി. ഇനി ഇവനോട് മടങ്ങുന്നത് വെടിപ്പില്ലെന്ന് വിചാരിച്ച് അപ്പീല്‍ കൊടുത്തു. ജഡ്ജിസായ്‌വ് ഒരു പുതിയ ആളാണ്. അധികവും ആദ്യവിധിസ്ഥിരം എന്ന് പറയുന്ന കൂട്ടത്തിലാണത്രെ. ഇനി എന്താണീശ്വരാഗതി എന്നിങ്ങനെ വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗുമസ്തനു വല്ലതും കൊടുത്താല്‍ സബ്‌കോടതിക്കയക്കുമെന്ന് ഒരാള്‍ ഉപദേശിച്ചു. അതുപ്രകാരം അദ്ദേഹത്തിനെ കണ്ട് വേണ്ടപ്രകാരം പ്രവര്‍ത്തിച്ച് നമ്പ്ര കീഴ്‌കോടതിയാക്കി. എന്തിനധികം പറയുന്നു. അപ്പീല്‍ നമുക്ക് ഗുണമായി. അതിന് മറ്റേവര് മദിരാശിയോളം പോയി അപ്പീല്‍ കൊടുത്തു. നമ്പ്ര വിചാരണക്ക ്‌വെച്ച് നോട്ടീസ് വന്നപ്പോള്‍ നമുക്ക് ഭയമായി. ഞാന്‍ തന്നെ മദിരാശിക്ക് പോകുന്നതാണ് ഉത്തമം എന്ന്് നിശ്ചയിച്ചു. കള്ളന്മാര്‍ വല്ലതും തകരാറാക്കേണ്ടെന്ന് വിചാരിച്ച് കടുക്കനും മറ്റും അഴിച്ചുവെച്ച് പല പ്രാര്‍ത്ഥനകളും വഴിപാടുകളും കഴിച്ച് നല്ല ദിവസം നോക്കി കേസ്സ് വിചാരണക്ക് രണ്ട് ദിവസമെങ്കിലും മുമ്പെ മദിരാശി എത്തേണ്ടുന്ന പാകത്തിന് യാത്രക്ക് വട്ടം കൂട്ടി.

മദിരാശി മദിരാശി എന്ന് കേട്ടതേയുള്ളൂ. തീവണ്ടി തന്നെ കണ്ടിട്ടില്ല. കുറെ ഉഷ്ണപ്രദേശമാണ്. കൊല്ലത്തില്‍ ഒന്നോ രണ്ടോ മഴയെയുള്ളൂ. ഭവനങ്ങളൊക്കെ വെണ്മാടങ്ങളായിട്ടാണ് എന്നൊക്കെ ചിലത് മനസിലാക്കീട്ടുണ്ട്. ഏതായിട്ടും നമ്മുടെ മുത്തശ്ശീടെ കാരണവരുടെ പിണ്ഡത്തിന് തിരുനെല്ലിക്ക് പോയപ്പേള്‍ ഇപ്പഴത്തെ വലിയമ്മാമന്‍ വയനാട്ടില്‍ നി്ന്ന് ചൂടുള്ള ഒരു കുപ്പായം വാങ്ങിയിരുന്നു. അതുകൂടാതെ (വേലന്‍) മണ്ണാന്‍ ശങ്കരനെക്കൊണ്ട് നാലഞ്ച് കൊല്ലം മുമ്പെ അരേ അരക്കാല്‍ ഉറുപ്പിക കൊടുത്ത് ഞാനും ഒരു കുപ്പായം തുന്നിച്ചിട്ടുണ്ട്. ചിലവിലേക്കെല്ലാം കൂടി നാല്‍പ്പത്തഞ്ച് ഉറുപ്പിക മാത്രമേ കരുതീട്ടുള്ളു. ഭാണ്ഡമായിട്ട'് ഒരു ചെറിയ തോള്‍സഞ്ചിയും കാല്‍കുപ്പി കാച്ചിയ എണ്ണയുമുണ്ട്. നല്ല ദിവസം നോക്കി നാട്ടില്‍ നിന്നും പുറപ്പെട്ട'് ഒരു ദിവസം പ്രകാശത്തിന്ന്് മുമ്പെ തീവണ്ടി ആപ്പീസിലെത്തി. കാലത്ത് എട്ടര മണിക്കാണ് മദിരാശിവണ്ടി പോകാറ് എന്ന്് കേട്ടിട്ടുണ്ട്. അവിടെ എത്തിയപ്പോഴേക്ക് രണ്ടോ നാലോ ശിപായിമാരെ മാത്രമെ കണ്ടുള്ളൂ. അവരുടെ അപ്പോഴത്തെ നിലയും മറ്റും കണ്ടപ്പോള്‍ അ്ന്ന് വണ്ടി പോകുന്നത് കുറെ സംശയത്തിലാണെന്ന്് ശങ്കിച്ചു. വെള്ളക്കാര്‍ക്ക് ഞായറാഴ്ച്ച ഒഴിവാണല്ലോ. അതുകൊണ്ട് ഇന്നത്തെ യാത്ര പൊക്കം തന്നെ എ്ന്ന് തീര്‍ച്ചപ്പെടുത്തി കുറച്ചു നേരം അവിടെ തന്നെ താമസിച്ചു.

ഏതായാലും മിണ്ടാതിരുന്നാല്‍ പോര,ഒന്ന്് കണ്ട്് ചോദിക്ക തന്നെ എന്ന് നിശ്ചയിച്ച് അതില്‍ ഒരാളുടെ പിന്നാലെ തന്നെ കൂടി. അവനിങ്ങട്ട'് വലിയ ഘനത്തിലൊന്ന്് തിരിഞ്ഞു നോക്കിയപ്പോള്‍ ഞാന്‍ നല്ലൊരു സലാം വച്ചു കൊടുത്തു. അതുകൊണ്ട് നഷ്ടം ഒന്നും വരാനില്ലല്ലൊ. മദിരാശിക്ക് വണ്ടിയുണ്ടോ, ഉണ്ടെങ്കില്‍ എപ്പോഴാണ് എന്നൊക്കെ ചോദിക്ക്ാന്‍ തുടങ്ങിയപ്പോള്‍ ഞാനൊരു ശുദ്ധനാടനാണെന്ന്് അയാള്‍ മനസിലാക്കി. വണ്ടി എട്ടര മണിക്ക് പോകും, ബദ്ധപ്പെടാനില്ല, ക്ഷണം ഊണ്‍ കഴിച്ചു വന്നോളൂ, ശീട്ട'് ഞാന്‍ തരീക്കാം, നല്ലൊരു മുറിയും ആക്കി തരാം എന്നൊക്കെ പറഞ്ഞു. ഞാന്‍ വളരെ സന്തോഷിച്ചു. ഇയാള്‍ക്ക് നാല് മുക്കാലിന്റെ വക കൊടുക്കണം. പക്ഷേ അത് വണ്ടിയില്‍ കയറിയിട്ടാകാമെന്ന് തീര്‍ച്ചപ്പെടുത്തി. തലേ ദിവസം നേരത്തെ ഉണ്ടതേ ഉള്ളൂ. ഇനി കുളിയും ഊണും ഒക്കെ കഴിഞ്ഞു വരുമ്പോഴേക്ക് സമയം തെറ്റി പോയെങ്കിലോ എ്ന്ന് ശങ്കിച്ച് സ്‌റ്റേഷനില്‍ തന്നെ കൂടി. ഏഴെട്ട'് മണിയായപ്പോള്‍ ജനങ്ങള്‍ വന്ന് തെരക്കി തുടങ്ങി. ആപ്പീസില്‍ കുറെ വണ്ടിയും എത്തി വശായി. പിന്നെ തെരക്കു തന്നെ കൂക്കിവിളിയും മണിയടിയും ശീട്ട'് കൊടുക്കലും എന്ന് വേണ്ട അവിടുത്തെ കോലാഹലം ഇന്ന വിധമാണ് എന്ന്് പറഞ്ഞറിയിപ്പാന്‍ പ്രയാസം. കൂട്ടത്തില്‍ ഒരാളുടെ സേവ പിടിച്ച് ഞാനും ഈ ലഹളയില്‍ ഒരു ശീട്ട'് പറ്റിച്ചു. ശീട്ട'് മേടിച്ചു തന്ന ആള്‍ക്ക് അരക്കാല്‍ ഉറുപ്പിക തന്നെ കൊടുക്കേണ്ടി വന്നു. ശീട്ടും കൈയ്യില്‍ പിടിച്ച് അകത്തു കടക്കുമ്പോള്‍ ആയതില്‍ നി്ന്ന് വേറൊരാള്‍ കുറച്ച് നറക്കിയെടുത്തു. അതിന്റെ ആവശ്യമെന്താണെന്ന്് ഇനിക്ക് ഇനിയും മനസിലായിട്ടില്ല. ബാക്കി കഷണവും കൊണ്ട് വണ്ടിയുടെ അടുത്തേക്ക് പോകുമ്പോള്‍ നേരത്തെ കണ്ട ഒരു ശിപായിയെ വണ്ടും കണ്ട് വശായി. ഉടന്‍ അവന്‍ എന്നെയും കൂട്ടി ആരും ഇല്ലാത്ത ഒരു വണ്ടി തുറന്ന്് അതിലാക്കി. ഇനി ഇതില്‍ ആരേയും കയറ്റണ്ട എന്ന് പറഞ്ഞ് പല്ല് ഇല്ലാത്തതായ ഒരു വിധം താക്കോല്‍ കൊണ്ട് വാതിലും പൂട്ടി. നമുക്ക് മാത്രമായി ഒരു മുറി കിട്ടിയല്ലോ എന്ന് കരുതി സന്തോഷിച്ച് ശിപായിക്ക് നാലു മുക്കാലും കൊടുത്തു. അതും മേടിച്ച അവന്‍ അവന്റെ പാട്ടില്‍ പോയി. ഉടനെ വേറൊരുത്തന്‍ ഒരു സ്‌കൂള്‍ കുട്ടിയേയും കൂട്ടി വന്ന് നമ്മുടെ മുറി തന്നെ അവനോട് രണ്ട് മുക്കാല്‍ പറ്റിച്ചു. ഏതായിട്ടും വണ്ടി ഇളകാറാകുമ്പോഴേക്ക് ഞങ്ങളുടെ മുറിയില്‍ ആകെ പതിമൂന്നാളായി. തലേന്നു രാത്രി തോണിയില്‍ പതിനൊന്നാളേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് കിടക്കാനും ഇരിക്കാനും ബുദ്ധിമുട്ടി എങ്കിലും പണത്തിന് ലാഭമുണ്ട്. തോണിക്ക് അഞ്ചേമുക്കാല്‍ പൈസ മാത്രമേ നമുക്കായുള്ളൂ. ഞങ്ങളെ ഒക്കെ അടച്ചു പൂട്ടിയപ്പോള്‍ വണ്ടിയുടെ അറ്റത്തു നിന്നും ചില ശബ്ദങ്ങള്‍ ഉണ്ടായി. ഉടനെ വണ്ടി ഇളകാനും തുടങ്ങി. കുറെ നേരത്തേക്ക് നമുക്ക് അല്‍പം പരിഭ്രമമുണ്ടായി. ഓട്ടം അങ്ങോട്ട'് മുറുകിയപ്പോള്‍, വെള്ളക്കാരന്റെ ഒരു വിദ്യ! എന്തൊരാശ്ചര്യമാണ്, വേദാംശജാതന്മാര്‍ തെന്നയാണ് ഇവര്‍ സംശയമില്ല. അവരെങ്ങനെയൊക്കെ പണം പറ്റിക്കുന്നു. എന്നിങ്ങനെ ഓരേന്ന്് ആലോചിപ്പാന്‍ തുടങ്ങി. അപ്പോഴേക്ക് മറ്റൊരാപ്പീസിലെത്തി. അവിടെയും തിരക്കിന് കുറവില്ല. എളീന്‍ വേണോ എളീന്‍, പയം ബേണോ പയം, വിസ്‌കോത്ത് വേണോ വിസ്‌കോത്ത് എന്നൊക്കെ പറഞ്ഞുകൊണ്ട് ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. വഴിയില്‍ നിന്നൊന്നും മേടിച്ച് കഴിച്ച് സുഖക്കേടാക്കേണ്ടെന്ന് വിചാരിച്ച് ഞാന്‍ ഒന്നും കഴിച്ചില്ല. നേരം പുലര്‍ന്നിട്ട'് പത്ത് പന്ത്രണ്ട് നാഴികയിലധികമായി. ഒരിക്കല്‍ പുറത്ത് പോകാന്‍ കൂടി തരമായില്ല. എനി ചെറുവണ്ണൂരെത്തീട്ടാകാമെന്ന് ഒരു വിദ്വാന്‍ പറഞ്ഞു. അവിടെ വെള്ളക്കാര്‍ക്ക് തീന്‍ കഴിക്കാന്‍ അരമണിക്കൂറ് താമസമുണ്ടാകും പോല്‍. ഏകദേശം മദ്ധ്യാഹ്നത്തിന് ആ ദിക്കിലെത്തി. അതിലെ കൂടെയാണത്രെ കൊച്ചിശ്ശീമെക്കും മറ്റും പോകേണ്ടത്. ചെറുവണ്ണൂര് പലരും എറങ്ങണത് കണ്ടു. കൂട്ടത്തില്‍ ഞാനും എറങ്ങി. അവസാനം വണ്ടിയും തെറ്റിപ്പോയാല്‍ അമാന്തമായിപ്പോകാമെന്ന്് ശങ്കിച്ച് കുറച്ച് കൂടെ അവിടെത്തന്നെ ക്ഷമിച്ചിരുന്നു. അപ്പഴെക്ക് വയറ്റു വേദന സഹിക്കാന്‍ പാടില്ലാതെ കണ്ടായി. മറ്റെ സങ്കടത്തിന്റെ അവസ്ഥയോ പറയാനില്ല.

എന്തു വന്നാലും വേണ്ടതില്ല ഒന്നിറങ്ങുക തന്നെ എന്ന് ഉറച്ചു. അതിന്റെ അകത്തു പോയിരുന്ന്് പകുതിയാകുന്നതിനു മുമ്പേ മണിയടിക്കുന്നതു കേട്ടു. കാര്യം അബദ്ധത്തിലായി എ്ന്ന് വിചാരിച്ച് ഓടി ഒരു വിധം വണ്ടിയില്‍ കയറി ഇരുന്നു. നോക്കുമ്പോള്‍ ഇനിയും കാല്‍ മണിക്കൂര്‍ താമസമുണ്ടത്രേ. ഇനിയും പോയിട്ടമാന്തത്തിലാകണ്ടെന്ന് വിചാരിച്ച് അവിടെത്തന്നെ ഉറപ്പിച്ചിരുന്നു. പോത്തനൂരെത്തിയാല്‍ എല്ലാത്തിനും തരമുണ്ടെന്ന് മനസിലാക്കി. ആറേഴ് നാഴിക പകലേ അവിടെ എത്തി. അവിടെ ബഹു തിരക്ക്. തെക്ക് വടക്ക് തിരിയുന്നില്ല. ഭാഷയും കൂടെ മാറിപ്പോയി. എനി താമസിക്കുന്നത് വെടിപ്പല്ലെന്ന് വിചാരിച്ച് വേഗത്തിലിറങ്ങി. ചില കൂട്ടരൊക്കെ ബദ്ധപ്പെട്ടോടുന്നുണ്ട്. അവരുടെ പിന്നാലെ തന്നെ ഞാനും ഓടി. അകത്ത് കടന്നപ്പോഴെക്ക് എങ്ങനെയെങ്കിലും ഒരിക്കല്‍ പുറത്തു വന്നാല്‍ മതിയെന്നായിപ്പോയി. ഒന്നിന് പോയിട്ടുള്ളവര്‍ തന്നെ രണ്ടും പറ്റിക്കുന്നുണ്ട്. കാര്യം ഒരുവിധത്തില്‍ നിവര്‍ത്തിച്ച് വണ്ടിയില്‍ കയറാനായിട്ട'് വരുമ്പോഴേക്ക് ഞങ്ങള്‍ വന്ന വണ്ടി പിന്നാക്കം തന്നെ പോകുന്നത് കണ്ടു. അപ്പോഴെനിക്കുണ്ടായ വ്യസനം എന്റെ ഭഗവാനേ ഇന്നും വിചാരിച്ചു കൂടാ. ഏതായാലും വേണ്ടതില്ല ഒന്ന്് ഓടുക തന്നെ എന്ന് വിചാരിച്ച് ഓടി. എവിടെ എത്താന്‍ ന്റെ പരിഭ്രമം കണ്ടിട്ട'്, ഓടീട്ട'് കാര്യല്ല, വണ്ടി ഇങ്ങോട്ടു തന്നെ വരും എന്നൊരാള്‍ പറഞ്ഞു. എന്നിട്ടും നമ്മുടെ മനസ്സിന് സമാധാനമുണ്ടായില്ല. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വണ്ടി ഇങ്ങോട്ടു തന്നെ വന്നു. അതിനു മുമ്പേ തന്നെ ഞാന്‍ ചില വഴിപാടുകള്‍ കഴിപ്പാന്‍ പ്രാര്‍ത്ഥിച്ചിരിക്കുന്നു. വണ്ടി എത്തിയ ഉടനെ ഞാന്‍ അതില്‍ കയറിയിരുന്നു. ഇനി നാളെ മദിരാശിക്കെത്തിയല്ലാതെ പുറത്തിറങ്ങില്ലെന്നുറച്ചു. വണ്ടി എളകാനായിട്ട'് ഇനിയും താമസമുണ്ട്. തലേദിവസം നേരത്ത് പട്ടരുടെ മഠത്തില്‍ നിന്ന്് ഉണ്ടതേ ഉള്ളൂ. അരക്കാല്‍ ഉറുപ്പിക മാത്രമേ കൊടുത്തിട്ടുള്ളൂ എങ്കിലും കാല്‍ ഉറുപ്പികയുടെ ചോറ് ഞാന്‍ ഉണ്ടിരിക്കുന്നു.

പട്ടരുടെ ശാപം കൊണ്ടാകും ഇന്ന് ഇതുവരെ ഒന്നും വായില്‍ പോകാഞ്ഞത് എന്ന്് ശങ്കിച്ചു. വിശപ്പ് സഹിച്ചുകൂട, ദാഹത്തിന്റെ കാര്യമോ പറയേണ്ടതില്ലല്ലോ.ക്ഷീണവും കലശല്‍. വെള്ളക്കാരൊക്കെ അകത്ത് പോയി മേശക്ക് നാലു പുറവും ഇരുന്ന്് തിന്ന്ുന്നത് കാണുമ്പോള്‍ ഇവന്റെ വായില്‍ നിന്ന്് വെള്ളം വരുന്നു. പൈസ കൊടുത്താല്‍ തിന്ന്ാന്‍ പലതും കിട്ടും. എന്താ വാങ്ങേണ്ടത് എന്ന് ഉറച്ചു കഴിഞ്ഞില്ല. മുറുക്ക് മസ്സാല്‍വടൈ-റൊട്ടി വിസ്‌കോത്ത്-കാപ്പി പാല്‍ എിങ്ങനെ ചില ചെക്കന്മാരും കിഴവികളും നിലവിളിച്ചും കൊണ്ട് നടക്കുന്നുണ്ട്. ഇവറ്റങ്ങളുടെ ജാതി ഒന്നും അറിയാതെ പാലൊ മറ്റൊ വാങ്ങിക്കഴിക്കുന്നത് വെടിപ്പില്ല. അ്തുകൊണ്ട് കുറെ മസ്സാല്‍വട വാങ്ങാം എ്ന്ന് നിശ്ചയിച്ചു. അത് ഒരു എട്ട'് മുക്കാലിന് വാങ്ങി. അത്രക്കുണ്ട് ഇങ്ങെ വിശപ്പ്. അതില്‍ നിന്ന്് ഒന്നെെടുത്ത് കടിച്ചപ്പോഴേക്ക് എണ്ണ ചുവച്ചിട്ട'് നിവര്‍ത്തിയില്ല. വെളിച്ചെ്ണ്ണ ആ ദിക്കില്‍ പതിവേയില്ല പോല്‍. ഇത് നല്ലെണ്ണയും കൂടിയല്ലത്രെ. നിലക്കടല ് എന്നൊരു സാധനം ഉണ്ട്. അതിന്റെ എണ്ണയിലാണ് ഈ സാധനം ഉണ്ടാക്കീട്ടുള്ളത്. ഏതായാലും വേണ്ടതില്ല പൈസ കൊടുത്തില്ലേ, ഇനി കളയുന്നത് വെടിപ്പല്ലെന്ന്് വിചാരിച്ച് മേടിച്ചത് മുഴുവന്‍ തിന്നു. അഞ്ചെട്ട'് പഴവും വാങ്ങി കഴിച്ചു. അതിനു മീതേ കുറെ പച്ച വെള്ളവും കുടിച്ചു. അപ്പോഴൊക്കേ പിന്നേയും വണ്ടി ഇളകാന്‍ തുടങ്ങി. യാതൊരു സ്വാദും നോക്കാതെ വിശപ്പിന് വയറ് നിറച്ചും തിന്നത് കൊണ്ട് വയറ്റില്‍ പഞ്ഞി നിറച്ചതു പൊലെ തോന്നി. അഞ്ചെട്ടാപ്പീസ് കഴിഞ്ഞേപ്പോഴേക്ക് സന്ധ്യയായി. സേലത്ത് എത്തുമ്പോള്‍ അഞ്ചാറു നാഴിക രാത്രിയില്‍ ഒട്ടും കുറയില്ല. സായ്പന്മാര്‍ക്ക് അവിടെയും തീന് ശരിയാക്കിയിട്ടുണ്ട്. എവിടെ പോയാലും അവരുടെ കാര്യത്തിന് കുറവില്ല. നമുക്കും പൈസ കൊടുത്താല്‍ വല്ലതും കിട്ടും. പക്ഷേ അവുരടെ എച്ചിലായിരിക്കും. അ്‌തൊന്നും വേണ്ട. നമുക്ക് പലഹാരമാണ് നല്ലത്. അതിനൊട്ട'് ക്ഷാമവുമില്ല. പക്ഷേ വില്‍ക്കാന്‍ കൊണ്ടുവരുന്നവര്‍ പറയുന്നത് മനസിലാക്കാന്‍ ആണ് പ്രയാസം.

കാഫി ഫാല്‍ മല്ലീഫൂ-ആറഞ്ച് ബെറി-മതേളുംപ്‌ളം ബംപ്‌ളമാസ്-മുറുക്കസുണ്ടല്‍വടേ-വെത്തിലപ്പാക്ക് സുരൂട്ട്'് ഫയര്‍വാസപ്പൊടി മട്ടെ ജവന്തിഫൂ-വീഡിസുരൂട്ട്'്-ദ്രാച്ചാപ്‌ളം ഇങ്ങനെ അന്യോന്യം യാതൊരു സംബന്ധവുമില്ലാതെ പലരും ഓരോന്ന്് നിലവിളിച്ചും കൊണ്ട് അങ്ങട്ട്മിങ്ങട്ട്ും ഓടുന്നത് കാണാം. വല്ലതും ഒ്ന്ന് വാങ്ങാതിരുന്നാല്‍ പോരെന്ന്് വിചാരിച്ച് കുറെ മുറുക്കും ഒരു ബമ്പളിമാസും വാങ്ങി. ബമ്പളിമാസിന്റെ പേര് കേട്ട്് ഭ്രമിച്ച് വാങ്ങിപ്പോയതാണ്. തിന്നു നോക്കുമ്പോള്‍ പുളിച്ചിട്ട്'് നിവര്‍ത്തിയില്ല. മുറുക്ക് കുറെ കടിച്ചു പൊളിച്ചു വയറ്റിലാക്കി. സേലത്ത് നിന്ന്് ഒരു ഊക്കന്‍ പട്ടാണി ഞങ്ങടെ മുറിയില്‍ കടന്നു കൂടി. അവന്റെ പുകവലി കൊണ്ടും വേറെ ചിലരുടെ ചുരുട്ടുവലി കൊണ്ടും ഞാന്‍ ഏറെ കുഴങ്ങിപ്പോയി. വല്ലതും അവരോട് പറയാമെന്നു വച്ചാല്‍ നമുക്ക് മലയാളം മാത്രമേ വശമുള്ളൂ. ഇങ്ങനേ പല സങ്കടങ്ങളും സഹിച്ച് ഒരുവിധം പുലര്‍ത്തി എന്നെ പറയുന്നുള്ളൂ. കൂടെയുള്ളവര്‍ കുറച്ചെങ്കിലും ഉറങ്ങിയിരിക്കുന്നു. നമുക്ക് ശിവരാത്രിയായിട്ടു തന്നെ കഴിഞ്ഞു. ഒ്ന്ന് രണ്ട് നാഴിക പുലര്‍ന്നപ്പോള്‍ മദിരാശിയെത്തി. തലേന്ന് കാലത്ത് വെള്ളം കണ്ടതേയുള്ളൂ. വണ്ടി എറങ്ങുതിനുമുമ്പേ ഒരു കരിമ്പിന്റെ കഷണം വാങ്ങി സൂക്ഷിച്ചത് നല്ലവണ്ണം ചവച്ച് തുപ്പി പല്ലു തേച്ച് ഒരുവിധം കഴിച്ചു കൂടി. വണ്ടിയിറങ്ങിയപ്പഴൊക്കെ എനി എങ്ങട്ടാണ് പോകണ്ടത് എന്നായി. ഒരു പട്ടു കൊട ഉണ്ടായിരുന്നത് വണ്ടിയില്‍ വെച്ച് മറന്നു പോയി. തോര്‍ത്ത് മുണ്ടും അതിന്റെ ഒരു തലക്കല്‍ കെട്ടിയിരുന്ന ഒന്നേകാല്‍ ഉറുപ്പികയും പോത്തനൂര് നിന്ന്് തന്നെ പോയിരിക്കുന്നു. ആപ്പീസില്‍ ബഹുതിരക്കും. കാണുവരൊക്കെ യോഗ്യന്മാരേയുള്ളൂ. ഓരോരുത്തരുടെ കുപ്പായവും തലക്കെട്ടും കാണുമ്പഴത്തന്നെ വെറെക്കണം. ആകപ്പാടെ നമ്മുടെ പരിഭ്രമം പറഞ്ഞാല്‍ അവസാനിക്കില്ല. വണ്ടിക്കാര്‍ക്ക് എന്നെ കണ്ടപ്പോള്‍ തന്നെ ഒരു മലയാളിയാണ്,പുതുതായിട്ട്ു വരുന്നവനാണ്,വ്യവഹാരസംബന്ധിയായി വന്നതായിരിക്കണം എന്നൊക്കെ മനസിലായി കഴിഞ്ഞിരിക്കുന്നു. ഒന്ന്് രണ്ട് വണ്ടിക്കാര് വ്ന്ന് എന്നെ പിടിച്ച് വണ്ടിയുടെ അടുക്കല്‍ കൂട്ടികൊണ്ട് പോയി മഹാരാജന്‍ എന്നൊക്കെ വിളിച്ച് ഓരോന്ന്് പറയാന്‍ തുടങ്ങി. മദിരാശിയില്‍ താമസിക്കുന്ന ഒന്ന്് രണ്ട് വക്കീലന്മാരുടെ പേര് പറഞ്ഞത് മാത്രമേ നമുക്ക് മനസിലായുള്ളൂ.അതില്‍ ഒരു വക്കീലിന്റെ പേര് ഞാനും പറഞ്ഞു. അത് പറഞ്ഞപ്പോഴേക്ക് എന്നെ വണ്ടിയില്‍ കയറ്റി ഓടിക്കാനും തുടങ്ങി. അരമണിക്കൂറ് ഓടിച്ചതിനു ശേഷം അവന്‍ എന്നെ ഒരു ബങ്കളാവുള്ള പറമ്പിലേക്ക് കൊണ്ടു പോകാന്‍ ഭാവിച്ചു. അകത്ത് കടന്നാല്‍ വല്ല അബദ്ധവും പിണഞ്ഞെങ്കിലോ എന്ന് ശങ്കിച്ച് വണ്ടി പുറത്ത് തന്നെ നിറുത്തിയാല്‍ മതിയെന്ന് പറഞ്ഞു. വണ്ടിയില്‍ നിന്ന് ഇറങ്ങിയ ഉടനെ അവന് കൂലി കൊടുക്കാനായി അര ഉറുപ്പിക എടുത്ത് കൈവശം പിടിച്ചു. മദിരാശിയില്‍ വണ്ടിക്ക് ലാഭമുണ്ടെ്ന്ന പണ്ടേ കേട്ടിട്ടുണ്ട്. അര ഉറുപ്പിക കൊടുത്തപ്പോഴേക്ക് അവന്‍ മീശയും തിരിമ്പിക്കൊണ്ട് ദേഷ്യപ്പെട്ട്് എന്റെ നേരെ കടിച്ച് കയറാന്‍ തുടങ്ങി. ഇവിടെ എത്തിയല്ലോ എനി വരുത് വരട്ടെ് എന്ന് കരുതി എനിക്കും കുറച്ച് ധൈര്യം വന്നു. അ്‌വന്‍ ഇങ്ങട്ട്് തമിഴിലും ഞാന്‍ അങ്ങട്ട്് മലയാളത്തിലും ശണ്ഠ ഇടാന്‍ തുടങ്ങി. അപ്പഴെക്ക് ജനങ്ങള്‍ കുറെക്കൂടി. പടിക്കല്‍ എന്താണ് ഒരു ലഹള എന്നറിയാനായി വക്കീലിന്റെ ഒരു വാല്യക്കാരനും എത്തി. എല്ലാവരും കൂടി സന്ധി പറഞ്ഞ് ഒന്നേ മുക്കാല്‍ ഉറുപ്പികയും കൊടുത്ത് അവനെ ഒരുവിധത്തില്‍ വിട്ടു. തലേന്ന്് മസാലവടയും മുറുക്കും ഒരു പടി തിന്നതുകൊണ്ട് വയറ്റില്‍ വളരെ സുഖക്കേടുണ്ടെന്ന്് പറയേണ്ടതില്ലല്ലോ. വക്കീലിനെ കാണുതിന് മുമ്പ് ഒന്ന് പറമ്പിലേക്ക് പോയാലോ എ്ന്ന ശങ്കിച്ചുകൊണ്ടിരിക്കുമ്പോള്‍ വക്കീല്‍ ഉമ്മറത്തു നിന്ന് എന്നെ ഇങ്ങട്ടു കണ്ടു വശായി. വേഗം അങ്ങട്ട്് തന്നെ നടന്നു. ചെന്ന ഉടനെ വര്‍ത്തമാനമൊക്കെ ചോദിച്ചു കൈവശമുള്ള കടലാസും ശിപാര്‍ശിക്കത്തും അങ്ങട്ട്് തന്നെ കൊടുത്തു. കത്ത് വായിച്ച് ഉടനെ അവിടെ വക്കുന്നത് കണ്ടപ്പോള്‍ തന്നെ ഫീസ് ചുരുക്കില്ലെന്ന് തീര്‍ച്ചപ്പെടുത്തി. മദിരാശിയിലാണല്ലോ ഒരു നേരത്തെ ഭക്ഷണമെങ്കിലും വക്കീല്‍ തരാതിരിക്കില്ലെന്ന്് വിചാരിച്ച് കുപ്പായവും മറ്റും അഴിച്ചു വെക്കാനായിട്ട് ഭാവിക്കുമ്പോള്‍ വക്കീല്‍, നിങ്ങള്‍ക്ക് എവിടുന്നാണ് ഭക്ഷണം, പെരിയമെട്ടിന്നൊ എഴമ്പൂരിന്നൊ എ്ന്ന് ചോദിച്ചു. ഞാനെന്ത് പൊരിമെട്ട്് കണ്ട് കടലാസ് ഒന്ന് തിരിച്ചും മറിച്ചും നോക്കി. വക്കീല്‍ നാമവും മേടിച്ച് കുറിച്ച് ആലോചിച്ചതിന്റെ ശേഷം നമ്പ്ര് നാളെയാണ്, കോടതിക്ക് വന്നോളൂ അച്ചടിക്ക് മുപ്പത്തഞ്ച് ഉറുപ്പിക വേണം ഫീസ് വേറെയും എ്ന്ന പറഞ്ഞപ്പോഴൊക്കെ മസാലവടയും മുറുക്കും ഒക്കെ ദഹിച്ചു പോകയായി വിട്ടു തുടങ്ങി. അന്ന് ഉച്ചക്ക് ഒരു പട്ടരുടെ മഠത്തില്‍ പോയി എണ്ണയും കുഴമ്പും എല്ലാം കൂട്ടി ഉണ്ട് കോടതിക്കു ചെന്നു. അവിടെ എത്തിയപ്പോഴേക്ക് കിന്നക്കപ്പലില്‍ വന്ന അറബികളുടെ മാതിരി കരിമ്പടക്കുപ്പായവും ഇട്ട് ബഹുജനങ്ങളെക്കണ്ടു. ഇതിലേതാണ് നമ്മുടെ വക്കീല്‍ എ്ന്ന് പരുങ്ങലായി. അവസാനം അയാളുടെ ഗുമസ്തനെക്കണ്ടും അച്ചടിക്കൂലി വക ഇരുപത് ഉറുപ്പികയും ഫീസ് വകയില്‍ അഞ്ചു രൂപ അവിടെ കൊടുത്തു. രണ്ടുറുപ്പിക ഗുമസ്തനും സമ്മാനിച്ചു. തീര്‍പ്പു വിചാരണ നാല് മാസം കഴിഞ്ഞാലേ ഉണ്ടാകുകയുള്ളൂ. അപ്പോള്‍ അറിയിക്കാമെന്നും പറഞ്ഞു. കോടതിക്കാര്യം അങ്ങനെ അവസാനിച്ചു. പിന്നെ മദിരാശി വെച്ചുണ്ടായ്‌വസ്ഥയല്ലേ പറയേണ്ടത്. പിന്നൊരു സമയമാവട്ടെ.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ