ഒറ്റക്കണ്ണനാകാനുള്ള സംഗതി
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
മദിരാശി സംസ്ഥാനത്തിലെ സേനാധിപനായിരുന്ന ശ്രീത്ധയിം സ്‌ഡോര്‍മുര്‍ നീലഗിരിയില്‍ താമസിക്കുന്ന കാലം ഏകാകിയായി ഒരു വങ്കാട്ടില്‍ നായാട്ടിനു പോയപ്പോള്‍ ഒരു നരി കടിച്ചു മരിച്ചുപോയ വിവരം രണ്ടു നാലു മാസം മുമ്പെ വയനാട്ടിലെ ഒരു കാപ്പിത്തോട്ടക്കാരനായ ഒരു നാട്ടുകാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കണ്ണ് പൊട്ടിപോകാനുള്ള കാരണം പറഞ്ഞത് ഞങ്ങളുടെ വായനക്കാര്‍ക്ക് ഒരു സമയം രസപ്രദമായിത്തീരുമെന്ന് വിശ്വസിക്കുന്നു.
കാപ്പിത്തോട്ടക്കാരന്‍ - സേനാധിപനായാലും വേണ്ടതില്ല ദേശാധിപതിയായാലും തരക്കേടില്ല, നരിയുള്ള കാട്ടില്‍ ഒരിക്കലും തനിയെ പോകരുത്. കുചേലനായാലെന്താ, കുബേരനായാലെന്താ, ആള്‍പിടിയാന് വല്ല ഭേദവുമുണ്ടോ. ഇനിക്കു പണ്ടൊരിക്കല്‍ പിണഞ്ഞ അബദ്ധം ഇതിലൊക്കെ ബഹുരസമുണ്ട്. കാലം കുറെ ആയി. ഏതാണ്ട് പത്തുകൊല്ലം തന്നെ കഴിഞ്ഞു എന്നു പറയാം. മാനന്തവാടി കാലമാണ് അവിടെ സമീപം ഒരു സ്‌നേഹിതന്റെ അടിയന്തരത്തിനു ക്ഷണിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുതിനു മുമ്പായി നമ്മുടെ അപ്പോത്തിക്കിരി രാമന്‍ നമ്പ്യാര്‍ ആസ്പത്രിയില്‍ നിന്ന് അല്‍പ്പം ചൈതന്യനിഹംതൃകവും ഒരു ശസ്ത്രവും തല്‍ക്കാലാവശ്യത്തിലേക്ക് മേടിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഏതോ ഒരു സായ്പിന്റെ തോട്ടത്തില്‍ പണിയെടുക്കുന്ന കൂലിക്കാരന്‍ മരത്തിന്റെ മുകളില്‍ നിന്ന് വീണിട്ട് അവന്റെ കാലിന് എന്തോ തരക്കേട് വന്നതുകൊണ്ട് അത് മുറിക്കാനായിെട്ടാ മറ്റൊ ആണ് അതു രണ്ടും കൊണ്ടുവരാന്‍ പറഞ്ഞത്. അന്നത്തെ സദ്യ പൊടിപൂരമായിരുന്നു. അതൊക്കെ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.
ദിനമപി രജനി സായം പ്രാത ശിശിരവസന്തൗപുനരായതൗ പറഞ്ഞപോലെ കാലം എത്ര വേഗം കഴിഞ്ഞുപോയി. അന്നത്തെ വയനാടും ഇന്നത്തെ വയനാടും അജഗജാന്തരമുണ്ട്. അന്ന് ആന കൂടിയാല്‍ കാണാത്ത കാടാണ്, ഇപ്പഴ് വെള്ളക്കാര ് വന്ന് മുഴുവനും നാടാക്കി കളഞ്ഞില്ലേ- ഈ കുന്നും മലയും ധാരാളം ഉള്ള ആ പ്രദേശത്തിന് എങ്ങനെ വയനാട് എന്നും സാമാന്യം നാഗരികത്വമുള്ള വേറൊരു നാടിന് പാലക്കാട് എന്നും പേര് വന്നത് എന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഓ-നമ്മുടെ കഥ മാറിപ്പോയി, എവിടെയാണ് പറഞ്ഞു വെച്ചത്. ശരി ഞങ്ങള്‍ അന്ന് ഊണ് കഴിഞ്ഞ് വേറെ രണ്ടു നാലാളോടുകൂടി രാത്രിയില്‍ തന്നെ ഞാന്‍ താമസിക്കുേടത്തേക്ക് യാത്രയായി. മകരമാസം കാലമാണ്. ശീതമെന്ന് വെച്ചാല്‍ കമല,കഠിനൗഠിനൗത തന്നെ. കുപ്പായവും മറ്റുമുണ്ട്. മരുന്നുകുപ്പി ഒരു മുണ്ടില്‍ പൊതിഞ്ഞ ലവണാസുരവധത്തിലെ മണ്ണാന്റെ മാതിരി ഒരു ചെറിയ ഭാണ്ഡമാക്കി തോളില്‍ കൂടിയിട്ട് കെട്ടി ബന്തോവസ്താക്കിയിരിക്കുന്നു. കറുത്ത വാവിന് സമീപിച്ചാണ്. മൂക്കോടു മൂക്ക് മുട്ടിയാല്‍ തമ്മില്‍ കാണില്ല. അത്രക്കുണ്ടിരുട്ട'്. അങ്ങനെ ഞങ്ങള്‍ അവിടുന്ന്് പുറപ്പെട്ട'് എന്റെ തോട്ടത്തിന് സമീപം ഒരു വലിയ കുന്നിന്റെ പള്ളക്ക് എത്തിയപ്പോഴെ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ചൂട്ടും കെട്ടുവശായി. പോരെ ഗ്രഹപ്പിഴ! അന്നൊക്കെ നിങ്ങളെപ്പോലെ ചുരുട്ട'് വലിക്കുന്ന കൂട്ട'് അധികം ഇല്ല. അല്ലെങ്കില്‍ തീപ്പെട്ടി കൈവശം തന്നെ ഉണ്ടാകുമായിരുന്നു. കുറെ തപ്പി തപ്പി നടപ്പോള്‍ കാട്ടീന്ന് എന്തോ ഒന്ന് അനങ്ങുന്നുണ്ടെ് തോന്നി. അവിടുന്ന്് ഒരു നിമിഷം കഴിഞ്ഞിട്ടില്ല അതിനു മുമ്പെ പിന്‍ഭാഗത്തിന് നമ്മളെ ഒരു തള്ള്- ഹു - എന്ത് ശക്തിയാണപ്പാ അപ്പഴന്നെ എന്റെ ജീവന്‍ പോയിരിക്കുന്നു. മറ്റേവര്‍ നിലവിളി കൂട്ടുമ്പോഴേക്കും എന്നേയും കടിച്ചു തൂക്കിക്കൊണ്ട് മൂപ്പര് നടിരിക്കുന്നു. അതൊക്കെ എത്ര ക്ഷണം കൊണ്ട് കഴിഞ്ഞു ഏതോ കാട്ടില്‍ക്കൂടി കല്ലിലെ മുള്ളിലെ ഇട്ട് വലിച്ച് അവസാനം ഒരു ഗുഹയില്‍ കൊണ്ട്വെച്ചു. ഇരുട്ടത്ത് പച്ച നിറത്തില്‍ തീക്കട്ട പോലെ തിളങ്ങികൊണ്ടിരിക്കുന്ന രണ്ട് കണ്ണിന്റെ പ്രകാശമല്ലാതെ അതിന്റെ അകത്ത് വെളിച്ചത്തിന്റെ ലവലേശമില്ല. ഏതാണ്ട് ഒരു തളികയോളം വട്ടത്തിലുള്ള അതിന്റെ പരുപരുത്ത കൈ രണ്ടും എന്റെ നെഞ്ഞിമ്മേല്‍ അമര്‍ത്തിവെച്ചിട്ടുള്ളത് കൊണ്ട് ഇനിക്ക് അങ്ങട്ടുമിങ്ങട്ടും ഒരു പ്രസംഗം അനങ്ങാന്‍ വഹിയാതെ കണ്ടായി. എങ്കിലും ബോധക്ഷയമുണ്ടായില്ല. എന്തൊ എന്റെ കുട്ടികളുടെ ഭാഗ്യം കൊണ്ട് അതിന് വിശപ്പധികമുണ്ടായിരുില്ല. പട്ടിണി കിടന്ന് പല്ലിളിക്കുന്ന സമയമാണെങ്കിലൊ, നോക്കണെ പിന്നെ, പ്രാതല്‍ കഴിച്ചു കളയുമെന്നല്ല നമ്മുടെ നീര് വറ്റിച്ചു കളയുമായിരുന്നു.
ജീവന്‍ പോയോ എന്ന്് നോക്കാനായിട്ട'് ഒന്നു രണ്ട് പ്രാവശ്യം മെല്ലെ ഉരുട്ടി നോക്കിയപ്പോള്‍ അതികഠിനമായ വേദന നിമിത്തം എങ്ങെനെയോ എന്റെ കൈ അല്‍പ്പം അനങ്ങിപ്പോയതുകൊണ്ട് നമ്മുടെ പുറത്തേക്കൂടി കെട്ടിയിരുന്ന മുണ്ട് കടിച്ചു എന്നെ തൂക്കിയെടുത്ത് പൂച്ചയും മറ്റും എലിയെ കടിച്ചു കുടയുന്നില്ലെ, അതുമാതിരി കുറെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിയപ്പോള്‍ എന്തോ അതിന്റെ വായില്‍ നിന്നും പൊട്ടുന്ന ഒച്ച കേട്ടു. ഉടനെ നല്ല ലവണ്ടറിനേക്കാള്‍ അതിരൂക്ഷമായിട്ടുള്ള ഒരുവക തൈലത്തിന്റെ ഗന്ധമുണ്ടായി. ആ പൊട്ടിയത് ചൈതന്യനിഹംതൃകം നിറച്ച കുപ്പിയാണെുള്ളതിന് വല്ല സംശയവുമുണ്ടോ ആ മരു്ന്ന് അത് കെട്ടിയിരുന്ന മുണ്ടില്‍ മാത്രമല്ല, ആ നരിയുടെ വായിലും മൂക്കിലും ഒക്കെ ആയി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ. എന്നിട്ടും അതെന്നെ കടിച്ചു തൂക്കിയേടത്തുനിന്ന് എളക്കിയില്ല. പക്ഷേ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആ കടിച്ച പാടു തന്നെ ക്രമേണ ബോധം കെട്ട് എന്റെ മേല്‍ തന്നെ വീണു. വലിയ ഊക്കന്‍ മിന്നാമിനുങ്ങിയെ മാതിരി മിന്നിക്കൊണ്ടിരിക്കുന്ന കണ്ണിനും പ്രകാശമില്ലാതെ കണ്ടായി. ദൈവാനുകൂലം കൊണ്ടും തല്‍ക്കാലം ഉണ്ടായിരുന്ന അതികലശലായ പരിഭ്രമം കൊണ്ടും എനിക്കു തല്‍ക്കാലം ഒന്നും പറ്റിയില്ല. മൂപ്പരുടെ കാര്യം കുറെ തപ്പലാണെ് കണ്ടപ്പോള്‍ അതിനെ മെല്ലെ ഉന്തി താഴ്ത്തി തളളിയിട്ട് കീശയിലുണ്ടായിരുന്ന ക്ഷൗരക്കത്തി പോലെ വളഞ്ഞ് വളരെ മൂര്‍ച്ചയുള്ള ശസ്ത്രം എടുത്ത് പതുക്കെ കടിച്ചു നിര്‍ത്തി അതിന്റെ കഴുത്തിനു വെച്ച് കൊടുത്തു. നമ്മുടെ അപ്പോത്തിക്കിരിക്കാണ് അതിനെ കൊല്ലേണമെന്നുണ്ടെങ്കില്‍ അതിന്റെ ഇഡയോ പിംഗലയോ ഏതെങ്കിലും ഒന്നേ മുറിക്കുള്ളുവായിരുന്നുള്ളൂ. ഞാന്‍ അതൊന്നും നോക്കിയില്ല. സുഷ്മ്‌നാനാഡി കൂടെ മുറിച്ച് ശ്വാസനാളം കൂടെ കഷ്ണിച്ചു കളഞ്ഞു. ഇതൊക്കെ ചെയ്തിട്ടും അത് ലവലേശം അനങ്ങിയില്ല. ആ മരുന്നിന്റെ ഒരു വീര്യം പറഞ്ഞാല്‍ ബോധിക്കയില്ല. പിറ്റെന്ന് കാലത്ത് തോക്ക്,വടിവാള്‍,കുന്തം മുതലായ പലേ ആയുധങ്ങളോടു കൂടി നായാട്ടുകാര് വന്ന് സമീപമുള്ള കാടൊക്കെ പരതി ആ നരിമടയുടെ അടുക്കലെത്തിയപ്പോള്‍ നമ്മുടെ കാരണവര്‍ അതിന്റെ അകത്തുണ്ടെങ്കില്‍ ഓടി പൊയ്‌ക്കോട്ടെ എന്ന് വിചാരിച്ച് കുറെ ലഹള കൂട്ടി. ഒടുക്കം ഒന്നുമില്ലെന്ന്് കണ്ടപ്പോള്‍ ഒരു ചൂട്ട് കത്തിച്ച് ഗുഹയിലേക്ക് കാണിച്ചപ്പോള്‍ ഞാനും നമ്മുടെ മൂപ്പരും വലിയ ചങ്ങാതികളുടെതു മാതിരി ഒന്നിച്ച് കിടപ്പാണ്. രക്തപ്രവാഹം കൊണ്ട് കാരണവരുടെ കഥ രാത്രിയില്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ഒന്നു രണ്ടു ദിക്കില്‍ കടി കിട്ടിയതുകൊണ്ട് ഞാനും ഏതാണ്ട് ശവപ്രായമായിരിക്കുന്നു. അന്നത്തെ തണുപ്പു കൊണ്ടും അതികലശലായ ഭയം കൊണ്ടും എനിക്ക് പനിയും തലവേദനയും എന്നു വേണ്ട പലരോഗങ്ങളും വന്നു ബാധിച്ചു. അതാ, ആ ചുമരിന്മേല്‍ തൂക്കിയത് അതിന്റെ തോലാണ്. തോലു പൊളിച്ചെടുക്കാന്‍ കുറെ വൈകിപ്പോയതുകൊണ്ടാണ് രോമം കൊഴിഞ്ഞു പോയിട്ട'് കാണുത്. എന്റെ കൈക്ക് ഇപ്പോള്‍ ശക്തി കുറവൊന്നുമില്ല. അന്ന് അതിന്റെ ഒരു നഖം ഈ എടത്തെ കണ്ണില്‍ തട്ടിപ്പോയി, അത് പഴുത്ത് വല്ലാതെ കണ്ടായി. കുറെ കഴിഞ്ഞപ്പോള്‍ ആ കണ്ണിന് കാഴ്ച്ച തന്നെ ഇല്ലാതെ കണ്ടായി. അങ്ങനെയാണത് പൊട്ടാന്‍ കാരണം.
1036 (1860 ഒക്ടോ-നവം തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെമകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമൻ നായനാർ. 1891-ൽ കേസരി എഴുതിയ "വാസനാവികൃതി' മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1892-ൽ നായനാർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അംഗമായി. കോയമ്പത്തൂർ കൃഷി വിദ്യാശാലയിലെ അംഗമായും ഇംഗ്ലണ്ടിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനുവേണ്ടി രൂപവത്ക്കരിച്ച ഉപദേശകസമിതിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജോർജ് ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവകാലത്ത് ബ്രിട്ടീഷ് സർക്കാർ കീർത്തി മുദ്രനൽകി നായനാരെ ആദരിച്ചിരുന്നു. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബർ 14-ന് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണ് മരിച്ചു.
കൃതികൾ
.
ദ്വാരക
മേനോക്കിയെ കൊന്നതാരാണ്?
മദിരാശിപ്പിത്തലാട്ടം
പൊട്ടബ്ഭാഗ്യം
കഥയൊന്നുമല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ