മേൽവിലാസം മാറി
സി.എസ് ഗോപാലപ്പണിക്കർ
ഞാൻ ഊണും കഴിഞ്ഞ് ചാരുകസേരയിൽ കിടന്ന് ഒരു ഇംഗ്ലീഷ് മാസിക പുസ്തകം വായിക്കുകയായിരുന്നു.ലക്ഷ്മിക്കുട്ടി അടുത്ത ഒരു കസേരയിലിരുന്നു 'വിദ്യാവിനോദിനി'യും വായിച്ചിരുന്നു.കുട്ടപ്പനും തങ്കമണിയും ഒരു മരപ്പാവയെ കളിപ്പിച്ചുകൊണ്ട് താഴെ ഇരുന്നിരുന്നു.അപ്പോൾ, കാര്യസ്ഥൻ കുഞ്ഞുക്കുട്ടയമേനോൻ അന്നുവന്ന എഴുത്തുകളെല്ലാം എന്റെമുമ്പിലുണ്ടായിരുന്ന മേശമേൽ കൊണ്ടുവന്നുവച്ച് ഒരു അരികിലായിട്ട് ഒതുങ്ങി നിന്നു.നിവർന്നിരുന്ന ഞാൻ എഴുത്തുകളെല്ലാം പൊട്ടിച്ചു വായിച്ചുതുടങ്ങി.ഒടുവിൽ പൊട്ടിച്ചഎഴുത്തു വായിച്ചപ്പോൾ, എന്റെ മനസ്സിൽ ആദ്യം ആശ്ചര്യവും പിന്നീടു കലാശാലയ ഒരു വെറുപ്പും തോന്നി.ആ എഴുത്ത് ഇതായിരുന്നു:-
ശ്രീ
ഈ എഴുത്ത് എഴുതുന്ന ആൾക്ക് ഒരു മാസത്തിനകം ഇരുപതിനായിരം ഉറുപ്പിക നിങ്ങൾ തരികവേണ്ടിയിരിക്കുന്നു എന്റെ കൈയ്യിൽ ഉറുപ്പിക എത്തിക്കാനുള്ള സൂത്രവഴികളെല്ലാം വഴിയെ മനസ്സിലാക്കിത്തരാം. ഒരു സമയം, വിഡ്ഡിത്തം നിമിത്തം,ഈ എഴുത്തിനെ വില വെക്കാതെ ഇതിൽ പറയുന്ന പ്രകാരം നിങ്ങൾ നടക്കാതിരുന്നാൽ,നിങ്ങൾക്ക് ജീവിച്ചിരിക്കാൻ സാധിക്കാത്തതാണെന്നു നിങ്ങൾ ഓർക്കേണ്ടതാണ്.
എന്ന് മ.രാ.രാ.മുടവങ്കോട്ട് ശേഖരികൂർമ്മൻ എന്ന സ്ഥാനപ്പേരുള്ള മന്ദാട്ട് നാരായണ വലിയച്ഛൻ അവർകൾക്കു 73 തുലാം 3 നു എഴുതിയത്.
നീതിമാൻ
'നല്ല നേരംപോക്ക് ഇതിനു മറുപടി അയപ്പാൻ ആവശ്യമില്ല'.എന്നു പറഞ്ഞു.അതിനെ ഞാൻ കുഞ്ചുക്കുട്ടിമേന്റെ അടുക്കലേക്ക് ഇട്ടുകൊടുത്തു.'എന്തൊരന്യായമാണിത്...ഞാൻ കുറെ സ്വത്തുകാരനാണെങ്കിൽ ഒരു ഭീരുവും കൂടി ആയിരിക്കുമെന്ന് അവർ വിചാരിക്കുന്നുണ്ടായിരിക്കാം. പമ്പര വിഡ്‌ഢികൾ..എന്താ കുഞ്ഞുകുട്ടിമേന്നെ പറയു'.
കുഞ്ചു:-(എഴുത്തു വായിച്ചിട്ട്) 'ഹമ്പൊ..മഹാ പോക്കിരികൾ. എജമാനൻ ഒരിക്കലും ഭീരുവല്ല.എന്നാൽ ഈ കാര്യത്തിൽ കുറെ ദുർഘടം ഉള്ളപോലെ ഇരിക്കുന്നു. സൂക്ഷിച്ചിരിക്കേണ്ടതാണെന്നു മാത്രം ഞാൻ ബോധിപ്പിക്കാം.'
ഞാൻ:-ചാകുന്നതിന് എനിക്ക് ഒരിക്കലും ആഗ്രഹമില്ല. എന്നാൽ വല്ല പോക്കിരികൾക്കും ഭീക്ഷണികൊണ്ട് യാതൊരു സംഖ്യയും ഞാൻ കൊടുക്കുകയും ഇല്ല.കൊടുക്കുവാൻ വിചാരിക്കുന്നതും ഇല്ല.അമ്പൊ അതിക്രമം...ഈ എഴുത്ത് ഇപ്പോൾതന്നെ പോലീസ് ഇൻസ്‌പെക്‌ടർ ശങ്കരമെന്റെ കയ്യിൽ കൊണ്ടുപോയി കൊടുക്കും. എഴുത്തെഴുതിയ ആളെ തുമ്പുണ്ടാക്കിയാൽ ആയിരം ഉറുപ്പിക പൊലീസിന് ഇനാം കൊടുക്കുവാൻ തയ്യാറുണ്ടെന്നും മറ്റും കാണിച്ച് ഒരെഴുത്തും ഉണ്ടാക്കി,ഒപ്പിടുവാൻ കൊണ്ടുവരു.
കാര്യം അങ്ങനെ കലാശിച്ചു എന്നു ഞാൻ വിചാരിച്ചു.പോലിസിനു വേണ്ടുന്ന അറിവു കൊടുക്കുകയും ചെയ്തു.
പിന്നെ, കുറെ ദിവസത്തേക്ക്,എനിക്ക് ഇതിനെപ്പറ്റി യാതൊരു നവിചാരവും ഉണ്ടായില്ല.
ഒരു ദിവസം, പിന്നെയും ഒരെഴുത്തു കിട്ടി.അതു വായിച്ച് അല്പനേരത്തേക്കു ഞാൻ വല്ലാതൊന്നു ഭ്രമിചച്ചുവശായി.
ശ്രീ
എന്റെ മുമ്പിലത്തെ എഴുത്തുപ്രകാരം എനിക്ക് 20,000 ക. തരേണ്ട കാര്യം നിങ്ങൾ അനുകൂലമായി തീർച്ചയാക്കിയിട്ടില്ലെങ്കിൽ, ഇനി കാലതാമസം കൂടാതെ അപ്രകാരം ചെയ്യേണ്ടതാണെന്നറിയിക്കുന്നു.നിങ്ങൾ വേണ്ട പ്രകാരം എല്ലാം തീർച്ചയാക്കിയിട്ടുണ്ടെന്നും സംഖ്യ എന്റെ കയ്യിൽ എത്തിക്കേണ്ടുന്നതിനുള്ള വഴികൾ മനസ്സിലാക്കുവാൻ കാത്തിരിക്കുകയുമാണെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ആൾക്കാർ എല്ലായിപ്പോഴും നിങ്ങളിൽ ദൃഷ്ടിവെച്ചുകൊണ്ട് ഇരിക്കുന്നുണ്ട്. അതിനാൽ നടുത്ത് എപ്പോഴെങ്കിലും നിങ്ങൾ സവാരിക്കു പോകുമ്പോൾ ഒരു കുങ്കുമക്കുറി ഇടുന്നതായാൽ, എന്റെ എഴുത്തിലെ ആവശ്യപ്രകാരം നിങ്ങൾ നടപ്പാൻ തെയ്യാറുണ്ടെന്നുള്ള നിങ്ങളുടെ മനസ്സിനെ സൂചിപ്പിക്കുന്നതായ ഒരു അടയാളമായിട്ടു ഞാൻ അതിനെ വിചാരിച്ചുകൊള്ളാം.എന്നാൽ സംഖ്യ എത്തിക്കാനുളള മാർഗവും മനസ്സിലാക്കികൊള്ളം.
തുലാം പന്ത്രണ്ടിനു
നീതിമാൻ
ഇന്നാലാണ് എഴുതിയത് എന്നറിഞ്ഞ് ഒരു മറുപടി അയക്കാൻകൂടി താരമില്ലാത്ത വിധത്തിലല്ലേ കാര്യത്തിന്റെ കിടപ്പ്. ഈ എഴുത്തും ഞാൻ പോലീസ് ഇൻസ്‌പെക്‌ടർക്ക് അയച്ചുകൊടുത്തു. ഇനാം ഒന്നിരട്ടിച്ചു.കുങ്കുമം കൈകൊണ്ടു തൊടില്ലെന്നുതീർച്ചയാക്കി.ഏഴുദിവസം കഴിഞ്ഞപ്പോഴേക്കും വേറൊരെഴുത്ത് വന്നു.അത് ഒന്നു കടത്തി വെച്ചിരുന്നു.
ശ്രീ
നിങ്ങൾ എന്റെ എഴുത്തുകളെ അത്ര ഗൗനിക്കുന്നില്ലെന്നു തോന്നുന്നു.പോലീസ് ഇൻസ്‌പെക്‌ടർ വിചാരിച്ചാൽ നിങ്ങളെ രക്ഷപെടുത്തുവാൻ കഴിയുമെന്നു വിചാരിക്കുന്നതു വെറുതെയാണ്.ഞാൻ വെറുംവാക്കു പാറകയാണെന്നു നിങ്ങൾ ശങ്കിക്കേണ്ട. സംഖ്യ താരാഞ്ഞാൽ ഞാൻ നിങ്ങളെ കൊന്നു കളയും,തീർച്ചതന്നെ.ഞാൻ പറയുന്നതു കാര്യമാണെന്നു നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മറ്റന്നാൾ സംഖ്യ തരുവാൻ ഒരുങ്ങാത്തപക്ഷം, നിങ്ങളുടെ സമീപത്തു ഞാൻ ഒരു കുലചെയ്യുന്നുണ്ട്.പിന്നെ മുറയ്ക്കു നിങ്ങളെ കുലപ്പെടുത്തും.ഇത് ഓർമയിൽ ഇരിക്കട്ടെ.
എന്ന്
73 തുലാം 19 നു
നീതിമാൻ
ഇൻസ്‌പെക്‌ടർ ശങ്കരമേനോൻ എന്റെ ഒരു സ്നേഹിതനായതിനാൽ, ഞാൻ തന്നെ എഴുത്തുംകൊണ്ട് പോലീസ് സ്‌റ്റേഷനിലേക്കുപോയി.
ഇൻ :-"ഇതു മഹാ അക്രമമായിരിക്കുന്നുവല്ലോ.ഈ പോക്കിരിക്കു ലോകത്തിലുള്ള മറ്റു സകല പോക്കിരികളും കപ്പം കൊടുക്കണം.
ഞാൻ:-ഇതെന്തോ ഒരു ഭയപ്പെടുത്താൽ മാത്രമാണെന്നേ ഞാൻ വിചാരിക്കുന്നുള്ളു.എങ്കിലും അതുതന്നെ അനുവദിപ്പാൻ പാടില്ലാത്തതാണല്ലോ.
ഇൻ:-ആട്ടെ,ഞാൻ പോലീസ്‌കാർക്ക് നല്ല ജാഗ്രതയായിട്ടിരിക്കാൻ വേണ്ടുന്ന കല്പനകൾ കൊടുക്കാം.ഇപ്പോൾ കിട്ടിയിട്ടുള്ള ഈ എഴുത്തുകൾ കൊണ്ട് മാത്രം ആളെ തുമ്പുണ്ടാക്കുവാൻ അസാധ്യമായ ഒരു കാര്യമാണ്.ഞാൻ എഴുത്തുകളുടെ തപ്പാലാപ്പീസിലെ തീയ്യതി മുദ്രകൾ പരിശോധിച്ചപ്പോൾ ആദ്യത്തെ എഴുത്ത് അങ്ങാടിപ്പുറത്തും രണ്ടാമത്തേതു കോഴിക്കോട്ടും മൂന്നാമത്തെ എഴുത്തും പാലക്കാട്ടും പോസ്റ്റ് ചെയ്തതായിട്ടാണു കാണുന്നത്.വേറെ വിവരവും കിട്ടുന്നില്ല.
എന്തു പ്രവർത്തിക്കും
ഞാൻ:-എന്നാൽ ഈ എഴുതിനൽ പറയുംപ്രകാരം നാളെ ഒരു കുലപാതകം നടന്നാലോ?
ഇൻ:-ഓ... ഒന്നാമതു കുലപാതകം തന്നെ ഉണ്ടാവില്ല.രണ്ടാമതു, അഥവാ ഒരു കുല ഉണ്ടായാൽ തന്നെ ഈ എഴുത്തിലെ ആൾ ചെയ്തതെന്നു വിചാരിപ്പാൻ ന്യായം പോരാ.മൂന്നാമതു അതങ്ങിനെത്തന്നെ എന്നിരിക്കട്ടെ നിങ്ങൾക്കിപ്പോൾ ഭയപ്പെടാറായിട്ടില്ല. നിങ്ങൾക്കു സംഖ്യ ആവശ്യപ്പെട്ടു ഒരെഴുത്തുകൂടി കിട്ടുവാൻ ന്യായമുണ്ട്.
ഞങ്ങൾ പിരിഞ്ഞു.പിറ്റേ ദിവസം തുലാം 21 നു ഞാൻ ഉറക്കാം ഉണർന്നു കിടക്കയിൽ എഴുന്നേറ്റിരുന്നു കണ്ണുതുടയ്ക്കുന്നു.വാതുക്കൽ രണ്ടുമൂന്നു മുട്ടും "എജമാന്നെ എജമാന്നെ' എന്നു കുഞ്ഞുകുട്ടി മേനോന്റെ ഒരു പരിഭ്രമത്തോടുംകൂടിയുള്ള വിളിയും കേട്ടു ഞാനൊന്നു ഞെട്ടി.ലക്ഷ്മിക്കുട്ടി വാതിൽ തുറന്നു.കുഞ്ചു (അകത്തുകടന്നു)എജമാനനെ അടുത്ത് പുളിക്കലെ വീട്ടിലെ രാമച്ചൻ നായരെ തലയ്ക്ക് ആരാണ്ടോ,ഒരു ഉലക്ക കൊണ്ടെന്നു തോന്നുന്നു, തള്ളി തല പൊളിച്ച്കൊന്നു അതാ പാതയിലിട്ടിരിക്കുന്നു.ഇനിക്ക് എജമാനനെ സംബന്ധിച്ചു വളരെ ഭയവും വ്യസനവും ഉണ്ടാകുന്നു.
ഞാൻ കുറച്ചുനേരം ഒന്നും മിണ്ടാതെ വിഷണ്ഡനായിരുന്നു.ഇത് എനിക്കും മുമ്പേ കൂട്ടി അറിവും തരപ്പെട്ട ആ കുലതന്നെ തീർച്ച.ഞാൻ ഒരു ഭീരു അല്ലെന്നാണ് എന്റെ പൂർണമായ അഭിമാനം.ആ അഭിമാനം ക്രമേണ പോയിത്തുടങ്ങുന്നുവോ എന്നൊരു ശങ്ക എന്റെ മനസ്സിൽ ബലമായി തോന്നി. പക്ഷെ വൈകുന്നേരം സവാരിക്ക് പോകുമ്പോൾ ഒരു പന്നീർപ്പൂ ചൂടിയെങ്കിലോ.എന്നാൽ പിന്നീട് എന്താണ് പ്രവർത്തിപ്പാനല്ലതെന്നു അവർ എനിക്ക് അറിവ് തരും.അപ്പോൾ ആളെ കണ്ടുപിടിക്കാൻ വേറൊരു മാർഗം കിട്ടി എന്നുവരാം.ഇങ്ങനെയെല്ലാം സ്വല്പനനിരത്തിനുള്ളിൽ ഞാൻ വിചാരിച്ചു.എന്നാൽ വിധത്തിലൊന്നും പ്രവർത്തിപ്പാൻ എന്റെ തറവാട്ട് ഗർവ്വ് എന്നെ അനുവദിച്ചില്ല.ഒന്ന് തീർച്ചതന്നെ പോലീസ് ആളെ തുമ്പുണ്ടാക്കിയില്ലെങ്കിൽ ഞാൻ ഒന്നുകിൽ സംഖ്യ കൊടുക്കണം അല്ലെങ്കിൽ മറിക്കാൻ തയ്യാറായിരിക്കണം. ഈ ഭയം വിഡ്ഢിത്തമാണെന്നു പിന്നെയും വിചാരിച്ചു കഴിയുന്നതും എന്റെ മനസ്സിൽ നിന്ന് അതിനെ ഒഴിച്ചു കളവാൻ ശ്രമിച്ചു.എന്നാൽ പറ്റിയില്ല.പിറ്റേദിവസം സ്ഥലത്തെ തപ്പാലാപ്പീസിൽ പോസ്റ്റ് ചെയ്തതായിട്ടും വേറൊരെഴുത്ത്. ഞാൻ കുഴങ്ങി.ഇവർ ഈ കണക്കിന് എന്നെ ഭ്രാന്തുപിടിപ്പിക്കുമെന്നു തോന്നി.ആ എഴുത്ത് ഇതാ-
ശ്രീ
ഞാൻ ഒരു വാക്കു പറഞ്ഞാൽ അത് വ്യത്യാസം കൂടാതെ നടക്കുവാൻ സാധിക്കുന്നവനും നടക്കുന്നവനും ആണെന്നു നിങ്ങൾക്കിപ്പോൾ ബോധ്യം വന്നിരിക്കണം.ഇനിവേഗം സംഖ്യ തരുമല്ലോ.നിങ്ങൾ താഴെ പറയുംപ്രകാരം പ്രവർത്തിക്കണം.ഒന്നാമതു നാളെ നിങ്ങൾ സവാരിക്ക് പോകയും പോകുമ്പോൾ ഒരു പന്നീർപ്പൂ ചൂടും വേണം.എന്നാലേ എനിക്ക് വേണ്ട ഏർപ്പാടുകൾ ചെയ്യാൻ തരമുള്ളൂ.രണ്ടാമതു നിങ്ങടെ വീട്ടീന്ന് അരനാഴിക അകലെയുള്ള പുഴയിൽ കൊട്ടാക്കടവ് എന്ന് പറയുന്ന സ്ഥലത്ത് രാത്രി പന്ത്രണ്ടുമണി സമയത്തു ചെന്ന് നോക്കിയാൽ പുഴയുടെ നാടുവിലായിട്ട് ഒരു വലിയ തൊളിക്കോട്ട പാറി നിൽക്കുന്നതും കാണാം. ആ കോട്ട മൂടി പൂട്ടിയിട്ടുണ്ടായിരിക്കും.ആ പൂട്ടിന്മേൽ ന്തന്നെ കാണാവുന്ന താക്കോൽകൊണ്ട് അതു തുറന്നു നിങ്ങളോടാവശ്യപെട്ടിട്ടുള്ള സംഖ്യ തികച്ചും നോട്ടയിട്ട അതിലിട്ട് അടച്ച് പൂട്ടി താക്കോൽ അതിൽ തന്നെ വച്ചാൽ മതി.വേണമെങ്കിൽ നിങ്ങളുടെ കാര്യസ്ഥനെയും വേറെ ഒന്നോ രണ്ടോ ആളുകളെയും കൂടെ കൊണ്ടുപോകുന്നതിനു വിരോധമില്ല.എന്നാൽ ഒരു സംഗതി പ്രത്യേകമായും നിങ്ങളോടു പറയാം. ആ കോട്ട കെട്ടിവിട്ടിട്ടുള്ള ചരടുവഴി പിടിച്ചു ആ ചരട് അവസാനിക്കുന്ന ദിക്കുകണക്ക് പിടിക്കാമെന്നു വിചാരിച്ചു അതിന്നു പുറപ്പെട്ടാൽ ഉടനെ നിങ്ങളെയും നിങ്ങടെ കൂടെയുള്ള ആളുകളെയും എനിക്ക് കൊല്ലാതെ നിവർത്തിയില്ല. വിശേഷിച്ച് ആ കാര്യത്തിൽ നിങ്ങടെ ശ്രമം ഫലിക്കുന്നതുമല്ല. എന്തെന്നാൽ ആ ചരട് അറനാഴികയിലധികം നീളമുണ്ടായിരിക്കുന്നതും എന്റെ ആൾക്കാരിൽ അതിസമർത്ഥന്മാരായ അമ്പതുപേർ അതിനെ പുഴയുടെ രണ്ടരികിലും ആരും കാണാത്തവിധത്തിൽ നിന്നുരക്ഷിച്ചുകൊണ്ടിരിക്കുന്നതായിരിക്കും.എന്റെ അമ്പത് ആൾക്കാരെയും തോൽപ്പിക്കത്തക്കവിധത്തിൽ ഒരു ജനശേഖരത്തോടു ഒരു ബലമായ പോലീസ് സൈന്യത്തോടുംകൂടിനിങ്ങൾ ആ ചരടുവഴിക്ക് എതൃത്തു നടപ്പാൻ ഭാവമുണ്ടെങ്കിൽ ഞാൻ ആ ചരടു വെട്ടിക്കളയും.അപ്പോഴും നിങ്ങടെ ആഗ്രഹം സാധിക്കില്ലെന്നു മാത്രമല്ല അടുത്ത ദിവസം ആ കരണത്തിന്മേൽ നിങ്ങളെ കുലപ്പെടുത്തുന്നതാണെന്നുകൂടി തീർച്ചയായും ഞാൻ പറയുന്നു. ഇനിയും ഞാൻ പറയുന്നത് നിങ്ങൾ കാര്യമായി വിചാരിക്കാത്തപക്ഷം വേറൊരുകുലകൂടി എനിക്കു ചെയ്യേണ്ടിവരുന്നതാണ്.ആ കുല മറ്റന്നാൾ തുലാം 23 നും സംഭവിക്കും. അതിനു ശേഷം നിങ്ങൾക്കു വേറൊരവസരം കൂടിത്തരും.എന്നിട്ടും നിങ്ങൾ കുലുക്കം കൂട്ടാതെ ഇരിക്കുന്നു എങ്കിൽ നിങ്ങടെ മരണം അടുത്തുതീർച്ചതന്നെ.സംശയം വേണ്ട,മറ്റനാളത്തെ ദിവസവുംകൂടി കഴിഞ്ഞിട്ടേ നിങ്ങൾ എന്റെ എഴുത്തുപ്രകാരം നടപപ്പാൻ വിചാരിക്കുന്നുള്ളു.എങ്കിൽ മറ്റന്നാൾ ചെയ്യേണ്ടിവരുന്ന കുലയുടെ പാപം നിങ്ങൾ അനുഭവിക്കേണ്ടിവരും.അതിനാൽ നാളെത്തന്നെ നിങ്ങൾ വേണ്ടപോലെ എല്ലാം പ്രവർത്തിച്ചാൽ ഒരു ജീവരക്ഷചെയ്ത പുണ്യം നിങ്ങൾക്കു കിട്ടും.ഒരു സമസൃഷ്ടിയെ കുലപ്പെടുത്തിയ പാപത്തെ വഹിക്കുന്നത് എത്ര കഷ്ടം! വേഗം തീർച്ചയാക്കണം.എനിക്ക് ഉറുപ്പികയ്ക്ക് വളരെ തിടുക്കമായിരിക്കുന്നു.
എന്ന്
73 തുലാം 21 തീയതി
നീതിമാൻ
ഞാൻ എഴുത്തുവായിച്ചു കഴിയുമ്പോഴേക്ക് കുഞ്ചുക്കുട്ടിമെന്നും അകത്ത് കടന്നുവന്നു.മറ്റേ എഴുത്തുകളെല്ലാം അയാൾ കണ്ടിരുന്നു.ഇതും ഞാൻ വായിപ്പാൻ കൊടുത്തു.
കുഞ്ചുകുട്ടിമേനോൻ അതു വായിച്ചിട്ട് ഒരക്ഷരവും മിണ്ടാതെ കുഴിച്ചിട്ടപോലെ നിന്നു.അയാളുടെ മുഖം അല്‌പം ഒന്നു വളർത്തു എന്ന് എനിക്കു തോന്നി.
ഞാൻ:-കുഞ്ചുകുട്ടിമേനോൻ എന്തു പറയുന്നു.ഇവർ ഒഴിക്കാൻ ഭവമില്ലെന്നു തോന്നുന്നു
കുഞ്ചു :-അങ്ങിനിയാണ് കാണുന്നത്. ഗജപോക്കിരികൾ, ഏമാനനെ സംഖ്യ കൊടുക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നുന്നു. തുക കുറെ വലിയതുതന്നെ. എങ്കിലും എജമാന്റെ ജീവനേക്കാൾ വലുതല്ല .
ഞാൻ പോക്കിരികളെ ഭയപ്പെടുന്നവനല്ലെന്ന് എന്നെത്തന്നെ ബോദ്യം വരുത്തുവാനെന്നു തോന്നുന്നു 'ഒരു പൈപോലും കൊടുക്കില്ല ' എന്ന് കുറെ ശക്തിയോടുകൂടി ഉറക്കെപ്പറഞ്ഞു. അന്നു വൈകുന്നേരം വേറൊരു എഴുത്തുകിട്ടി അതും സ്ഥലത്തെ തപ്പാലാപ്പിസിൽ പോസ്റ്റു ചെയ്തതാണ്, അതിതാ.
ശ്രീ
നിങ്ങൾ വളരെ കടുപ്പക്കരനാണെന്നു തോന്നുന്നു. നിങ്ങൾ സംഖ്യ തരാൻ ഭാവമില്ലെന്നു പ്രസ്താപിച്ചതായി ഞാൻ അറിയുന്നു.എന്റെ മുമ്പത്തെ എഴുത്തിൽ പ്രസ്താപിച്ച രണ്ടാമത്തെ കുല നാളെ വൈകുന്നേരം നടക്കും.കൊല്ലപ്പെടുന്ന ആൾ ഒരു മഴുകൊണ്ട് തലക്കു കൊത്തുകൊണ്ട് തല പൊളിഞ്ഞു മരിക്കും.രക്തം പുരണ്ട മഴുവും ശവത്തിനു സമീപം ഉണ്ടായിരിക്കും.അതിന്ന് ശേഷമെങ്കിലും നിങ്ങൾ വേണ്ടപോലെയെല്ലാം പ്രവർത്തിക്കണം. അല്ലെങ്കിൽ തുലാം 25 നു നിങ്ങളെ കുലപ്പെടുത്തും.അന്ന് അതിന്നു തരം വന്നില്ലെങ്കിൽ പിന്നെ അടുത്ത തരമുണ്ടാകുന്ന ദിവസം അതു പറ്റിക്കും.എന്നാൽ ഇങ്ങനെ ദിവസം മാറ്റി നിശ്ചയിക്കേണ്ട ആവശ്യം സാധാരണയായി എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.ഇതു ഞാൻ നിങ്ങൾക്കയയ്ക്കുന്ന ഒടുവിലത്തെ എഴുത്താണ് .
എന്ന്
73 തുലാം 22നു
നീതിമാൻ
ഈ എഴുത്ത് എന്റെ ദേഹം ആസകലം ഒന്നു വിറപ്പിച്ചു.എന്റെ ശാട്യം നിമിത്തം ഏതോ ഒരു സാധുവിനു മരണം സംഭവിക്കാൻ പോകുന്നു എന്നു വിചാരിച്ചു വ്യസനിച്ചു.
തുലാം 23 നു എനിയ്ക്കു ഒരു ദുർദിവസമായിരുന്നു.വൈകുന്നേരമായപ്പോൾ എന്റെ മനസ്സിൽ ഭ്രാന്തുപിടിച്ചപോലെ ഒരു വികാരം തോന്നി, എന്തോ ചുടുകാട്,തൊലഞ്ഞുപോകട്ടെ,എന്നു വിചാരിച്ചു സംഖ്യ കൊടുക്കായിരുന്നു എന്നു അല്പനേരത്തേക്കു എനിക്കുതോന്നി 23 നു ത്തെ കുല അന്നു ചെയ്‍വാൻ സാധിക്കയില്ലെന്നു എനിയ്ക്ക് അല്പമായ ഒരു വിശ്വാസം തോന്നിയിട്ടുണ്ടായിരുന്നു.എന്റെ ബലമായ വിശ്വാസം എന്തായിരുന്നു എന്നാൽ ഈ കുലപാതകങ്ങളൊന്നും എന്നെ ഭയപ്പെടുത്തി വിശ്വസിപ്പിക്കേണ്ട ആവശ്യത്തിന്നു മാത്രമായിട്ടു ചെയ്യപ്പെടുന്നതാണെന്നായിരുന്നില്ല.കുലപ്പെടുത്തിയ ആ സാധുക്കളെ സംബന്ധിച്ച് പ്രത്യേകമായി വല്ല
കാരണങ്ങളും ഉണ്ടാകാതിരിക്കയില്ലെന്നും എന്നാൽ ആ അവസരത്തിൽ വാളാൽ ഭീരുക്കളെയും ഭയപ്പെടുത്തി പണം അപഹരിക്കേണ്ട ആവശ്യം കൂടി ഉദ്ദേശിച്ച് ആ കുലകളെല്ലാം മുൻകൂട്ടി ഈ പോക്കിരികൾ ഓരോരുത്തർക്ക് അറിവ് കൊടുക്കയാണെന്നും ആയിരുന്നു എന്റെ പൂർണ്ണ വിശ്വാസം.ഇൻസ്‌പെക്‌ടർ ശങ്കരമെന്റെയും വിശ്വാസം അതുതന്നെയായിരുന്നു.
അന്നുരാത്രി കിടന്നപ്പോൾ എനിക്കു ലവലേശം ഉറക്കം വന്നില്ല.ഏകദേശം അർധരാത്രി കഴിഞ്ഞു.മുൻപുണ്ടായ പോലെ തന്നെ വാതുക്കൽ മട്ടും'എജമാനനെ ഏജമാനനെ' എന്നു കുഞ്ചുക്കുട്ടിമേന്റെ വിളിയും കേട്ട്.പെട്ടെന്നു ഞെട്ടി എഴുന്നേറ്റു.ഞാൻ തന്നെ വാതിൽ തുറന്നു.
'എന്താ കുഞ്ചുക്കുട്ടിമെന്നെ അവർ പറഞ്ഞപോലെ കാര്യം പിന്നെയും പറ്റിച്ചുവോ?എന്നു ചോദിച്ചു.
'ഉവ്വ ' എന്നു ഇടത്തൊണ്ട വിറച്ചുകൊണ്ട് കുഞ്ചുക്കുട്ടിമേനോൻ മറുപടിപറഞ്ഞു
.
ഞാൻ :-(പരിഭ്രമത്തോടുകൂടി)'ആരെ,എവിടെ?'
കു -മെ -നമ്മുടെ അമ്പലവാരിയത്ത് കൃഷ്ണവാരിയരെ മഴുകൊണ്ട് വെട്ടിയിട്ടുതന്നെ.രക്തം പുരണ്ട മഴുവും ശവത്തിന്റെ സമീപത്തുണ്ട്.ഞാൻ ചെറുശ്ശേരിയിൽ (ചെറുശ്ശേരി എന്നത് അമ്പലവാരിയത്തിനു സമീപം കുഞ്ചുക്കുട്ടിമേന്റെ സംബന്ധ വീടാണ്.)കിടന്നിരുന്നു. ഈ കാര്യംതന്നെ വിചാരിച്ച എനിയ്ക്ക് ഉറക്കം വന്നില്ല. അപ്പോൾ ഒരു നിലവിളിയും ഘോഷവും കേട്ട് ഞാൻ ചെന്നു നോക്കിയപ്പോൾ ഇതാണ് കഥ.ഞാൻ വളരെ സങ്കടത്തോടുകൂടി എജമാനനോട് ഒരപേക്ഷ ചെയ്യുന്നുണ്ട്.യജമാനന് ഇരുപതിനായിരം ഉറുപ്പിക പുല്ലുപോലെയാണ്.ഇത്രയല്ല ഒരുക്കത്തോടും ധൈര്യത്തോടുകൂടിയും പ്രവർത്തിയ്ക്കുന്ന ആ ദുഷ്ടൻമാർ എജമാനന് വല്ല അപകടവും പറ്റിച്ചാൽ പിന്നെ മറ്റുള്ളവർ ജീവിച്ചിരുന്നിട്ടും പ്രയോജനമില്ല.
ഞാൻ ഒരക്ഷരം മിണ്ടിയില്ല.മിണ്ടാതെതന്നെ കിടുകിടന്നുവിറച്ചുംകൊണ്ട് അറയിൽ തന്നെ കുറേനേരം തെക്കും വടക്കും നടന്നു.'ആട്ടെ കുഞ്ചുക്കുട്ടിമേനോൻ പോയിക്കിടക്കു.ഇപ്പോൾ ചെറുശ്ശേരിയിലേയ്ക്കു പോകുന്നതു സൂക്ഷിച്ചു വേണം.ഇവിടെത്തന്നെ കിടക്കുന്നതാണെങ്കിൽ കിടന്നോളു.നാളെ വേണ്ടതുപോലെ എല്ലാം പ്രവർത്തിക്കാം'.എന്നു പറഞ്ഞു ഞാൻ കുഞ്ചുക്കുട്ടിമെന്നെ അയച്ചു.അന്നു നേരം പുലരുന്നത് വരെ ഉറങ്ങിയില്ല. ഒന്നോ രണ്ടോ പ്രാവശ്യം കണ്ണടക്കാൻ ഭാവിച്ചപ്പോൾ ആരാണ്ടോ ഉലക്കകൊണ്ട് തല്ലിക്കൊല്ലാൻ വന്നതായി തോന്നി.ഞെട്ടി എഴുന്നേൽക്കുകയും ചെയ്തു.
പിറ്റെ ദിവസം നേരത്തെ കുളിയും കാപ്പികുടിയും കഴുഞ്ഞു. ഞാൻ ബലമായ ആലോചനയോടും കൂടി പുറത്തെ കോലായിൽ ഉലാത്തികൊണ്ടിരിക്കുകയായിരുന്നു.ഇൻസ്‌പെക്ടർ ശങ്കരമേനോൻ നാലഞ്ചു കോൺസ്റ്റബിൾമാരോടുകൂടി കൃഷ്ണവാര്യരുടെ ശവം പരിശോധിച്ചു വേണ്ടുന്ന നടപടികൾ നടത്തുവാൻ പോകുന്ന വഴിക്ക് അവിടെ കയറി.അവരുടെ പിന്നാലെ തപാൽ ശിപായിയും കടന്നു വന്നു.എഴുത്തുണ്ടോ എന്ന് ഞാൻ ചോദിച്ചു.തപാൽ ശിപായി ഒരെഴുത്ത് എന്റെ കയ്യിൽ തന്നു.അപ്പോൾ ഞാനെന്തു പറയെട്ടെ ഒരു വെറുപ്പും,ദേഷ്യവും,വ്യസനവും,സന്തോഷവും പിന്നെന്തല്ലാമോ ഒക്കെയും കൂടിക്കലർന്ന ഒരു വികാരമാണ് എന്റെ മനസ്സിൽ ഉദിച്ചത്.'ഈ എഴുത്ത് വായിച്ച് നോക്കു'.എന്നു പറഞ്ഞു ശങ്കരമെന്റെ കയ്യിൽ കൊടുത്തു. ശങ്കരമേനോൻ എഴുത്തു വായിച്ചിട്ടു അഞ്ചുമിനിട്ടുനേരം മുമൂക്കിൽ വിരലും വച്ച് മിണ്ടാതെനിന്നു 'ദൈവം സഹായിച്ചതാണ് എന്നുമാത്രം പറഞ്ഞു ശങ്കരമേനോൻ കോൺസ്റ്റബിൾമാർക് സ്വകാര്യമായി എന്തൊചില ഉപദേശങ്ങൾ കൊടുക്കുന്നത് കണ്ടു . ഞങ്ങൾ രണ്ടുപേരും കൂടി എന്റെ മുറിയിലേക്ക് പോയി, ചിലതെല്ലാം സ്വകാര്യമായി ആലോചിച്ചു കുഞ്ചുകുട്ടിമേനോൻ സംബന്ധവീട്ടിൽനിന്നു വന്നിട്ടുണ്ടായിരുന്നില്ല . അതിനാൽ ഒരാളെ അയച്ചു അയാളെ കൂട്ടിക്കൊണ്ടുവന്നു. ശങ്കരമേനോൻതന്നെ എഴുത്തു കുഞ്ചിക്കുട്ടിമെന്നെ വായിപ്പാൻ കൊടുത്തു എഴുത്തു കയ്യിൽ വാങ്ങി നോക്കി കുഞ്ചികുട്ടി മെന്റെ വെളുത്തതടിച്ച ദേഹം മുഴുവനും ഒന്ന് വിയർത്തു വെള്ളം ഒഴുകിതുടങ്ങി മുഖം വല്ലാതെ വിളർത്തുവശായി , കയ്യുംകാലും വിറച്ചുതുടങ്ങി.ശങ്കരമെന്നേ ദേഷ്യം സഹിക്കവയ്യാതെവന്നു തുടങ്ങി എരപ്പാളിക്കഴുവേറി! നിന്റെ കണ്ഠരുദ്രാക്ഷം കെട്ടിത്തുടങ്ങിയിരുന്ന സ്വർണ്ണ നൂലിൽ പിടികൂടി നൂൽ പൊട്ടിച്ചോടി പുറത്തെത്തുമ്പോഴേക്കും കോണ്സ്റ്റബിൾമാരെല്ലാവരുംകൂടി പൊത്തിപ്പിടിച്ചു പിൻകെട്ടുകെട്ടി.എന്റെ വീട്ടിൽ കുഞ്ചുക്കുട്ടിമേന്റെ ആഫീസുമുറിയും ചെറുശ്ശേരിയിൽ അയാളുടെ കിടപ്പുമുറിയും പരിശോധന ചെയ്ത അയാളുടെ കൈവശം ഉണ്ടായിരുന്ന എല്ലാ എഴുത്തുകളും റികകാർഡുകളും എടുത്തുപിടിച്ച് സ്റ്റേഷനിൽ കൊണ്ടുപോയി പോലീസുകാർ സ്വകാര്യമായി ചെയ്യുന്ന ചില പ്രയോഗങ്ങൾ എല്ലാം ചെയ്തപ്പോൾ കാര്യമെല്ലാം സമ്മതിച്ചു.ഇങ്ങനെയെല്ലാം പ്രവർത്തിപ്പാൻ ഇടവരുത്തിയ ആ എഴുത്തും വായിപ്പാനെന്റെ വായനക്കാർക്ക് കലശലായ കൊതിയുണ്ടാകും അതിന്റെ ഒരു പകർപ്പും താഴെ ചേർക്കുന്നു.
ശ്രീ
രണ്ടാമതു നിശ്ചയിച്ച കുലയിൽ സാധിച്ചു.നിങ്ങൾ അയച്ചു തന്ന മാപ്പിളമാർ അതിസമർഥന്മാർ.അമ്പലവാരിയാതെ കൃഷ്ണവാര്യർ എന്നൊരാളെയാണ് ഇക്കുറി കൊന്നത്.അയാൾ രാത്രി ഒരുറക്കം കഴിഞ്ഞു മൂത്രാശങ്കയ്ക്കോ മറ്റോ അകത്തുനിന്ന് വെളിക്കിറങ്ങിയപ്പോഴാണ് പറ്റിച്ചത്. സമീപത്തുള്ള എന്റെ ഭാര്യവീട്ടിൽ നിന്ന് അപ്പോൾ തന്നെ പോയി ഞാൻ മന്ദാട്ടച്ഛനെ വിവരം അറിയിച്ചു.മൂപ്പർ ഇക്കുറി കാര്യമായി ഭയപ്പെട്ടിട്ടുണ്ട്. നമുക്കനുകൂലമായി പ്രവർത്തിപ്പാൻ ഒരുക്കമുണ്ടെന്ന മുക്കാലേ അരകാലും സമ്മതത്തിൽ എന്നോട് വാക്കുപറഞ്ഞു.ഒരു സമയം വേണ്ടി വന്നാൽ ഇനി ഒരു കുല കൂടി വേണ്ടി വരും അതിലധികം വേണ്ടിവരില്ല. മൂപ്പരുടെ ഭയം ഒന്നുകൂടി ബലപ്പെടുത്തുവാൻ വേണ്ടി ഈ കുലയും ചൂണ്ടിക്കാണിച്ച് ഒരെഴുത്തെഴുതി'നീതിമാൻ' എന്ന പഴയ പേരും വച്ച് മന്ദാട്ടച്ഛന്റെ മേൽവിലാസം എഴുതി ഈ എഴുത്തൊരുമിച്ച തന്നെ തപാലിലിട്ടിട്ടുണ്ട്. ശേഷം വഴിയേ, അന്ന് രാ.രാ. കിളിമംഗലം അമ്മതുസൈതു അവർകൾക്കു കാര്യസ്ഥൻ
കുഞ്ചുക്കുട്ടിമേനോൻ
73 തുലാം 23 നു
രാത്രി 1 മണി
ബദ്ധപ്പാടും പരിഭ്രമവും നിമിത്തം രണ്ടെഴുത്തിലും മേൽവിലാസം പരസ്പരം മാറി എഴുതിയതിനാലാണ് കുഞ്ചിക്കുട്ടിമെന്നേ അബദ്ധ൦ പറ്റിയതെന്ന് ഇനി പറയണ്ട ആവശ്യമില്ലല്ലോ.ഉടനെത്തന്നെ അമ്മതുസൈതുവിനെയും മറ്റു മാപ്പിളമാരെ എല്ലാം പിടിച്ചു കേസ് എളുപ്പത്തിൽ തെളിഞ്ഞു.എല്ലാവരെയും തൂക്കിക്കൊല്ലുകയും ചെയ്തു.കുഞ്ചുക്കുട്ടിമെന്നെ സൂക്ഷിപ്പിൽനിന്ന് പരിശോധനയിൽ കിട്ടിയചില എഴുത്തുകളും റിക്കാർഡുകളും കൊണ്ട് കുഞ്ചിക്കുട്ടിമേനോൻ ചെയ്തിട്ടുള്ള വേറൊരു കുലപാതകം കൂടി തെളിഞ്ഞു.ചെറുപ്പത്തിൽ തന്നെ സംബന്ധം വച്ചിരുന്ന തന്റെ ആദ്യത്തെ ഭാര്യയെ ആ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന കുറെ സ്വത്ത് അപഹരിക്കുവാൻ വേണ്ടി ഈ പരമ ദുഷ്ടൻ വെള്ളത്തിൽ മുക്കികൊന്നതായി തെളിവിന്നുവേണ്ട ചില വിവരങ്ങൾ കൂടി ആ റിക്കോര്ഡുകളിൽ നിന്നു കിട്ടി.പക്ഷെ എനിക്കിപ്പോഴും ഒരു സൂക്കേടുണ്ട് അതെന്തെന്നാൽ കുഞ്ചിക്കുട്ടിമേനോൻ ചെയ്ത മൂന്ന് കൊലപാതകങ്ങൾക്ക് അയാളെ മൂന്ന് പ്രാവശ്യം തൂക്കി കൊന്നില്ലല്ലോ..
വിദ്യാവിനോദിനി--1076
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ